പുല്ലുവഴി-തട്ടാംമുകള്‍ റോഡില്‍ കുഴികള്‍

Posted on: 07 Sep 2015പെരുമ്പാവൂര്‍: പുല്ലുവഴി-തട്ടാംമുകള്‍ റോഡിലെ കുഴികള്‍ യാത്രാദുരിതമുണ്ടാക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിലെ അംബികാമഠം ജംഗ്ഷനില്‍ സ്ഥിരം കുഴിയാണ്.
ടാറിംഗ് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കകം വെള്ളം കെട്ടിക്കിടന്ന് റോഡ് തകര്‍ച്ചയിലാവുന്നത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. മഴുവന്നൂര്‍ പഞ്ചായത്ത് പരിധിയിലാണ് റോഡ്.
മൂന്ന് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ െഎരാപുരം കോളേജ് മുതല്‍ റോഡ് റബ്ബറൈസ് ചെയ്യുന്നതിന് തുക അനുവദിച്ചതായി വിവരമുണ്ടായിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
അംബികാമഠം ജംഗ്ഷനില്‍ കലുങ്ക് നിര്‍മിച്ച് വെള്ളം കെട്ടുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. ശനിയാഴ്ച രാത്രി പെയ്ത മഴയില്‍ ഈ ഭാഗത്ത് മില്‍മ സംഭരണകേന്ദ്രത്തിന് സമീപം നൂറ് മീറ്റോളം നീളത്തില്‍ വെള്ളക്കെട്ടായി. പാടശേഖരം കവിഞ്ഞ് റോഡില്‍ വെള്ളപ്പൊക്കമായി. സ്‌കൂളുകള്‍, കോളേജുകള്‍, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ നിരവധി പൊതുസ്ഥാപനങ്ങളിലേക്ക് നൂറുകണക്കിനാളുകള്‍ നിത്യവും യാത്രചെയ്യുന്ന വഴിയാണിത്. പാടശേഖരങ്ങള്‍ക്ക് സമീപം വശങ്ങള്‍ ഇടിഞ്ഞ് കിടക്കുന്ന ഭാഗങ്ങള്‍ കെട്ടിസംരക്ഷിക്കണമെന്നും ആവശ്യം ശക്തമാണ്.

More Citizen News - Ernakulam