കിഴക്കമ്പലത്തെ ബി.ജെ.പി. മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: 07 Sep 2015കിഴക്കമ്പലം: അനധികൃതമായി പ്രവര്‍ത്തിക്കുന്ന കിഴക്കമ്പലത്തെ ബിവറേജസ് ഡിേപ്പാ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
ബിവറേജസ് ഡിേപ്പായ്ക്ക് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് ധര്‍ണ നടത്തി. ധര്‍ണ ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് സി.പി. രവി ഉദ്ഘാടനം ചെയ്തു. കോടതി ഉത്തരവ് ലംഘിച്ച് ഡിേപ്പാ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വത്തിന് സര്‍ക്കാരിന്റെ മദ്യ നയത്തില്‍ താത്പര്യമില്ലാത്തതുകൊണ്ടാണെന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് മനക്കേക്കര മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം കെ. ചന്ദ്രമോഹനന്‍, പി.എന്‍. അശോകന്‍, സി.ആര്‍. പത്മരാജ്, സി.പി. മനോജ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam