ഫോസ് പ്രക്ഷോഭം സംഘടിപ്പിക്കും

Posted on: 07 Sep 2015കൊച്ചി: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണം നടപ്പിലാക്കുക, ഭരണഘടന 93-ാം ഭേദഗതി റദ്ദ്‌ചെയ്യുക, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റില്‍ ഉദ്യോഗം തട്ടിയെടുത്തിട്ടുള്ളവരെ പുറത്താക്കി എസ്സി/എസ്ടി വിഭാഗത്തെ നിയമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സംഘടിത പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ഫെഡറേഷന്‍ ഓഫ് എസ്സി എസ്ടി (ഫോസ്) സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
ഇതിനായി വിവിധ പട്ടികജാതി പട്ടികവര്‍ഗ സംഘടനകളുടെയും കൂട്ടായ്മകളുടെയും സംയുക്തയോഗം ഒക്ടോബര്‍ ആദ്യവാരത്തില്‍ സംഘടിപ്പിക്കും. ഹൈക്കോടതിയില്‍ നിലവിലുള്ള സംവരണക്കേസില്‍ ഫോസ് കക്ഷിചേരുന്നതിന് ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ കുഡുംബിസമുദായത്തെ ഉള്‍പ്പെടുത്താനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ആചാര്യ എം.കെ. കുഞ്ഞോല്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി. കമലന്‍ മാസ്റ്റര്‍, ട്രഷറര്‍ ടി.എം. വേലായുധന്‍, പി.കെ. ബാഹുലേയന്‍, സി.വി. സുരേഷ്, കെ.വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam