ബാര്‍ബര്‍ (ബ്യൂട്ടീഷ്യന്‍) തൊഴിലാളി അസോ. കണ്‍വെന്‍ഷന്‍ കൂത്താട്ടുകുളത്ത്‌

Posted on: 07 Sep 2015കൊച്ചി: ഓള്‍ ഇന്ത്യ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ തൊഴിലാളി അസോസിയേഷന്‍ കേരള സംസ്ഥാന കണ്‍വെന്‍ഷനും അംഗത്വ വിതരണവും 15ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൂത്താട്ടുകുളം വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടക്കും. ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ തൊഴിലാളി സംഗമവും അവകാശ പ്രഖ്യാപനവും അവാര്‍ഡ് ദാനവും കണ്‍വെന്‍ഷനില്‍ നടക്കും.
യോഗം അഖിലേന്ത്യ ചെയര്‍മാന്‍ സി.ടി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി സി.എസ്. മധു അധ്യക്ഷത വഹിക്കും. അഖിലേന്ത്യ പണ്ഡിതര്‍, വിളക്കിത്തല നായര്‍ മരുത്തുവര്‍ മഹാജനസഭ അഖിലേന്ത്യ സമ്മേളനം നവംബര്‍ 24-ന് ഊട്ടിയില്‍ നടത്തും.

More Citizen News - Ernakulam