അധ്യാപകദിനം ആഘോഷിച്ചു

Posted on: 07 Sep 2015കൊച്ചി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകദിനം ആഘോഷിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗം ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്​പിഎ ജില്ലാ പ്രസിഡന്റ് എം.പി. ഗീവര്‍ഗീസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. എന്‍.പി. വര്‍ഗീസ് അധ്യാപകദിന സന്ദേശം നല്‍കി. കെഎസ്എസ്​പിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്റ് മങ്ങാട് രാജേന്ദ്രന്‍, സംസ്ഥാന വനിതാഫോറം സെക്രട്ടറി എ. നസീംബീവി, കെ.ജി. രാധാകൃഷ്ണന്‍, പ്രൊഫ. കെ. ചന്ദ്രശേഖരപിള്ള, എന്‍. ഗോപിനാഥന്‍പിള്ള, എം.കെ. അബുബുക്കര്‍ എന്നിവര്‍ സംസാരിച്ചു.
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ടി.എം. വര്‍ഗീസ്, ആര്‍. സുഷമകുമാരി, ടി.ആര്‍. രമേശ്‌മോഹന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കെ.ജി. രാധാകൃഷ്ണന്‍, ടി.എം. യാക്കോബ് തുടങ്ങിയവരേയും സീനിയര്‍ അധ്യാപകരും സാമൂഹികപ്രവര്‍ത്തകരുമായ കെ.വി. അനന്തന്‍മാസ്റ്റര്‍, പ്രസീന പാപ്പച്ചന്‍ തുടങ്ങിയവരെയും ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് പൊന്നാടയണിയിച്ചു.
ജില്ലാ സെക്രട്ടറി ജോര്‍ജ് പി. എബ്രാഹം സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ.പി. എബ്രാഹം നന്ദിയും പറഞ്ഞു.

More Citizen News - Ernakulam