പി.എസ്.സി. പരീക്ഷയും ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റും ഒരു ദിവസം; അപേക്ഷകര്‍ പ്രതിസന്ധിയില്‍

Posted on: 07 Sep 2015കൊച്ചി: പോലീസിലെ യൂണിഫോം പോസ്റ്റിലേക്കുള്ള പി.എസ്.സി. പരീക്ഷയും കേരള ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റും ഒരു ദിവസം നടക്കുന്നതിനാല്‍ നിയമ ബിരുദധാരികളായ അപേക്ഷകര്‍ പ്രതിസന്ധിയിലായി.
സപ്തംബര്‍ 12 ശനിയാഴ്ചയാണ് പരീക്ഷയ്ക്കും എന്റോള്‍മെന്റിനും നിശ്ചയിച്ചിട്ടുള്ളത്. പോലീസ് സേനയില്‍ വിവിധ യൂണിഫോം പോസ്റ്റിലേക്കുള്ള പി.എസ്.സി. പരീക്ഷ എഴുതുന്നതിനു വേണ്ടി എന്റോള്‍മെന്റ് തീയതി മാറ്റണമെന്ന ആവശ്യവുമായി അപേക്ഷകര്‍ ബാര്‍ കൗണ്‍സിലിനെ സമീപിച്ചെങ്കിലും തീയതി മാറ്റുകയില്ലയെന്ന ഉറച്ച നിലപാടിലാണ് കേരള ബാര്‍ കൗണ്‍സില്‍.
എന്റോള്‍മെന്റ് 12-ാം തീയതിയില്‍ നിന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചുകൊണ്ട് യൂണിഫോം പോസ്റ്റിലേക്കുള്ള പി.എസ്.സി. പരീക്ഷ എഴുതാന്‍ നിയമ ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി യൂത്ത് വിംഗ് സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ടി.ആര്‍. പ്രകാശ് ആവശ്യപ്പെട്ടു. ബാര്‍ കൗണ്‍സിലിന്റെ ഈ കര്‍ക്കശ നിലപാട് ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam