ദേവാലയങ്ങളില്‍ എട്ടുനോമ്പ് പെരുന്നാള്‍ ; ടൗണ്‍ പള്ളിയില്‍ ഇന്ന് പ്രദക്ഷിണം

Posted on: 07 Sep 2015കൂത്താട്ടുകുളം : കപ്പേളയില്‍ എട്ടുനോമ്പും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും വിവിധ ചടങ്ങുകളോടെ ആരംഭിച്ചു.ടൗണ്‍ പള്ളിയില്‍ തിങ്കളാഴ്ച വൈകിട്ട് 6.30 ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. കപ്പേളയില്‍ നിന്ന് മാര്‍ക്കറ്റ് റോഡിലൂടെ ടൌണ്‍ പള്ളിയുടെ താഴ്ഭാഗത്ത് എത്തി എം.സി.റോഡിലൂടെ രാമപുരം കവലയില്‍ പ്രദക്ഷിണമെത്തും. ലദീഞ്ഞിനു ശേഷം ടൗണ്‍ കപ്പേളയില്‍ തിരിച്ചെത്തും . ചൊവ്വാഴ്ച ടൗണ്‍ കപ്പേളയില്‍ നിന്നും രാവിലെ 9 ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. ടൗണ്‍ പള്ളിയില്‍ സമാപന ആശിര്‍വാദം നടക്കും.
കൂത്താട്ടുകുളം:പാലക്കുഴ സെന്റ് ജോണ്‍സ് യാക്കോബായ ഉപ്പുകണ്ടം കുരിശുംതൊട്ടിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ തുടങ്ങി . ചൊവ്വാഴ്ച രാവിലെ 8 ന് വലിയ പള്ളിയില്‍ കുര്‍ബ്ബാന നടക്കും. 9.30 ന് കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം ഉണ്ടാകും.
കൂത്താട്ടുകുളം :വടകര സെന്റ് ജോണ്‍സ് സുറിയാനി പള്ളിയുടെ കിഴകൊമ്പ് സെന്റ് മേരീസ് സിറിയന്‍ ചാപ്പലില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി . ഫാ. പോള്‍ തോമസ് പീച്ചിയില്‍ കൊടിയേറ്റി. തിങ്കളാഴ്ച വൈകിട്ട് 7.45 ന് പ്രസംഗം, 8.45 ന് പ്രദക്ഷിണം. ചൊവ്വാഴ്ച രാവിലെ 8.30 ന് കുര്‍ബ്ബാന 10.00 ന് പ്രസംഗം 10.30.ന് പ്രദക്ഷിണം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
കൂത്താട്ടുകുളം: പുതുവേലി മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാള്‍ ചൊവ്വാഴ്ച സമാപിക്കും . ചൊവ്വാഴ്ച രാവിലെ 8 ന് മുവാറ്റുപുഴ മേഖലാധിപന്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപൊലീത്ത കുര്‍ബ്ബാന അര്‍പ്പിക്കും. 9 ന് പ്രദക്ഷിണം , നേര്‍ച്ചസദ്യ എന്നിവ നടക്കും.
കൂത്താട്ടുകുളം:ആറൂര്‍ മേരിഗിരി സെന്റ് മേരീസ് യാക്കോബായ പള്ളിയിലും , സെന്റ് ജൂഡ് യാക്കോബായ സിറിയന്‍ ട്രസ്റ്റ് വക കൊരങ്ങൊലിത്തടം- നെടുമാഞ്ചേരി കല്‍ കുരിശിങ്കലും എട്ടുനോമ്പ് പെരുന്നാള്‍ തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് ആറിന് പള്ളിയില്‍ നിന്ന് പടിഞ്ഞാറേകുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും.ചൊവ്വാഴ്ച രാവിലെ 6 ന് കുര്‍ബ്ബാന പ്രദക്ഷിണം എന്നിവ നടക്കും.

More Citizen News - Ernakulam