കൊച്ചി ക്ഷത്രിയസമാജം 84-ാം വാര്‍ഷികാഘോഷം തുടങ്ങി

Posted on: 06 Sep 2015തൃപ്പൂണിത്തുറ: കൊച്ചി ക്ഷത്രിയ സമാജത്തിന്റെ ഒരു വര്‍ഷം നീളുന്ന 84-ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. തൃപ്പൂണിത്തുറ കണ്ണന്‍ കുളങ്ങര ഊട്ടുപുരയില്‍ ഓണപ്പൂക്കളമിട്ട്, തിരുവാതിരകളിയും മറ്റ് കലാപരിപാടികളുമായാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ അധ്യക്ഷനായി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കേരള ബ്രാഹ്മണസഭാ സംസ്ഥാന വൈസ് പ്രിസഡന്റ് പി.എസ്. രാമന്‍, തൃപ്പൂണിത്തുറ അന്യോന്യം പ്രസിഡന്റ് എളമണ്ണ ദാമോദരന്‍ നമ്പൂതിരി, ജനാര്‍ദനന്‍ എമ്പ്രാന്തിരി, ശ്രീനിവാസന്‍ എമ്പ്രാന്തിരി, കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.ആര്‍. ഗിരീഷ് വര്‍മ, ക്ഷത്രിയ സമാജം സെക്രട്ടറി എന്‍.വി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam