സ്‌നേഹത്തണല്‍ ചേന്ദമംഗലത്ത് 8ന്‌

Posted on: 06 Sep 2015പറവൂര്‍: ചേന്ദമംഗലം, വടക്കുംപുറം, വാണിയംകാട് എന്നിവിടങ്ങളിലെ കിടപ്പിലായ അര്‍ബുദരോഗികളുടെ വീടുകളിലെത്തി സ്‌നേഹത്തണല്‍ അംഗങ്ങള്‍ ചൊവ്വാഴ്ച മരുന്നും ചികിത്സയും നല്‍കും. സ്‌പെഷ്യലിസ്റ്റ് ആസ്​പത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌നേഹത്തണല്‍. ഓങ്കോളജിസ്റ്റ് ഡോ. സി.എന്‍. മോഹനന്‍ നായരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഉച്ചയ്ക്ക് 12ന് പറവൂരിലെത്തും. എം.ബി.ആര്‍. ട്രസ്റ്റിന്റെയും പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.

More Citizen News - Ernakulam