പൂര്‍വവിദ്യാര്‍ത്ഥി സംഗമവും അധ്യാപക ദിനാഘോഷവും

Posted on: 06 Sep 2015കൊച്ചി: എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ആദ്യബാച്ച് മുതല്‍ 2006 വരെയുളള പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമവും അധ്യാപക ദിനാഘോഷവും നടത്തി. അധ്യാപക ദിനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തങ്ങളുടെ ഗുരുക്കന്മാര്‍ക്ക് ആദരവൊരുക്കി നടത്തിയ സംഗമം ശ്രദ്ധേയമായി.
കളക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ത്ഥിയും നടിയുമായ സരയു മോഹന്‍, മേഘ സിജിമോന്‍, ഡോ. ടി.എന്‍. വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. 1997 മുതലുള്ള അധ്യാപകരെയും നിലവിലുള്ള അധ്യാപകരെയും ആദരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികളും എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.

More Citizen News - Ernakulam