അധ്യാപക ദിനാഘോഷം

Posted on: 06 Sep 2015കൊച്ചി: കുട്ടികളുടെ അഭിരുചിയനുസരിച്ച് അവരിലേക്ക് അറിവ് പകര്‍ന്നാല്‍ അതിന്റെ ഗുണം സമൂഹത്തിന് ഉണ്ടാകുമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി. പറഞ്ഞു. അധ്യാപക ദിനാചരണത്തിന്റെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പരസ്​പരമുള്ള ബഹുമാനം കുറഞ്ഞുവരുന്നതായി കാലടി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ പറഞ്ഞു. പഠനത്തോടൊപ്പം കുട്ടികളുടെ സര്‍ഗവാസനകളെയും ഉള്‍ക്കൊള്ളണം. എറണാകുളം എസ്.ആര്‍.വി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ത്യാഗരാജന്‍ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ. പി.ജി. സുഭദ്രവല്ലി, ദീപ. ജി.എസ്, അജിത്പ്രസാദ് തമ്പി, കെ.എ. വാഹിത, ടി.യു. സാദത്ത്, ബേബി തഥേവൂസ്, ജീവല്‍ശ്രീ പി. പിള്ള, എം.പി. ബാലകൃഷ്ണന്‍, കെ.യു. അബ്ദുറഹിം, കെ.എം. ഷറഫുദ്ദീന്‍, എന്‍.എക്‌സ്. അന്‍സലാം, ലിറ്റി രവി, പി.എം. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരുടെ വിവിധ കലാപരിപാടികളും നടന്നു.

More Citizen News - Ernakulam