പിറവം:വെളിയനാട് വേഴത്തുമ്യാല്‍ ഭഗവതീ ക്ഷേത്രത്തില്‍ നിന്നും ആദിശങ്കര നിലയത്തിലേക്ക് നടന്ന ശോഭായാത്ര, ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രാധാ-കൃഷ്ണന്മാരും താലമേന്തിയ അമ്മമാരും അണിനിരന്ന ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങള്‍ അകമ്പടിയായി. പേപ്പതി കവലകൂടി ആദിശങ്കര നിലയം അയ്യപ്പന്‍കുടം ക്ഷേത്രത്തില്‍ ശോഭായാത്ര സമാപിച്ചു.
പിറവം ടൗണിലെ പ്രധാന ആഘോഷം പള്ളിക്കാവ് കേന്ദ്രീകരിച്ച് നടന്നു. പള്ളിക്കാവില്‍ നിന്നാരംഭിച്ച ശോഭായാത്ര പിഷാരികോവില്‍ ദേവസ്വം മാനേജര്‍ ചെങ്ങളേടത്തു നാരായണനുണ്ണി ഉദ്ഘാടനം ചെയ്തു.
മണീട്: നെച്ചൂര്‍ കാരക്കുടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ചിന്മയ ബാലവിഹാറിന്റെ നേതൃത്വത്തില്‍ കണ്ണന്റെ പിറന്നാള്‍ കൊണ്ടാടി. നെച്ചൂര്‍ എസ്.എന്‍.ഡി.പി. കവലയില്‍ നിന്നാരംഭിച്ച ശോഭായാത്ര മണീട് മണ്ഡലപ്പടി വഴി തിരികെ കാരക്കുടം ക്ഷേത്രത്തില്‍ സമാപിച്ചു. മണീടില്‍ ശ്രീഹരി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചീരക്കാട്ടുപാറ അമ്പലം തകിടിയില്‍ നിന്നാരംഭിച്ച ശോഭായാത്ര തന്തില്ലം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.
ഏഴക്കരനാട് അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഓലിക്കുഴി ശിവാനന്ദപുരം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര പഴതൃക്കോവില്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു.
പിറവം കളമ്പൂരില്‍ കളമ്പൂക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര അമര്‍ക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
രാമമംഗലം കണ്ടങ്കാവ് വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്രയ്ക്ക് രാധ-കൃഷ്ണന്മാരും കോട്ടയം ഐശ്വര്യ കലാകേന്ദ്രത്തിന്റെ ശിവ കുടുംബനൃത്തവും മാറ്റ് കൂട്ടി. ഊരമനയില്‍ ഊരമന ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര ശിവലി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം വഴി ഊരമന ക്ഷേത്രത്തിലെത്തി സമാപിച്ചു. ഊരമന വള്ളൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച മഹാശോഭായാത്രയില്‍ നൂറ് കണക്കിന് ഭക്തര്‍ പങ്കെടുത്തു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്ന ശോഭായാത്രയ്ക്ക് അമ്മന്‍കുടം, ശിങ്കാരിമേളം, കാവടിയാട്ടം, ദേവനൃത്തം, എന്നിവയും വിവിധ നാടന്‍ കലാരൂപങ്ങളും അകമ്പടിയായി. ഉള്ളപ്പള്ളിക്കാവ് വഴി മുല്ലയ്ക്കല്‍ ഭണ്ഡാരപ്പടിയിലെത്തിയ ശോഭായാത്ര തിരികെ വള്ളൂര്‍ ക്ഷേത്രത്തില്‍ സമാപിച്ചു.
പിറവം: ശ്രീകൃഷ്ണന്റെ ബാലഭാവത്തിലുള്ള പ്രതിഷ്ഠകൊണ്ട് പ്രസിദ്ധമായ പെരിങ്ങാമല ബാലശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കണ്ണന്റെ പിറന്നാള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. രാവിലെ നാരായണീയപാരായണം നടന്നു. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയായി നടന്ന പ്രസാദ ഊട്ടില്‍ നൂറ് കണക്കിന് ഭക്തര്‍ പങ്കെടുത്തു. വൈകീട്ട് തിരുമാനാംകുന്ന് ദേവീക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര പാലച്ചുവട് കവല വഴി ക്ഷേത്രത്തിലെത്തി സമാപിച്ചു.

More Citizen News - Ernakulam