പാണ്ടന്‍ചിറ ഉദ്ഘാടനം ചെയ്തു

Posted on: 06 Sep 2015



അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ 55 ലക്ഷം രൂപ ചെലവഴിച്ച്്് നവീകരിച്ച പാണ്ടന്‍ചിറയുടെ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. ജോസ് തെറ്റയില്‍ എം.എല്‍.എ. അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. അങ്കമാലി ബ്ലോക്ക്്് പഞ്ചായത്ത്്് പ്രസിഡന്റ്് മേരി ആന്റണി, ലൂസി വര്‍ഗീസ്, ഷാജു വി. തെക്കേക്കര, വര്‍ഗീസ് ജോര്‍ജ് പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam