കരാറുകാര്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണം

Posted on: 06 Sep 2015കൊച്ചി: ഗവണ്‍മെന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാര്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംപള്ളി, കണ്‍വീനര്‍ കെ.ഡി. ജോര്‍ജ് എന്നിവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഈ കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഗവ. കരാറുകാര്‍ക്ക് നിലവിലുണ്ടായിരുന്ന സേവന നികുതി ഇളവ് കേന്ദ്ര ഗവണ്‍മെന്റ് എടുത്തു കളയുന്നത്. മാത്രമല്ല ആദ്യ ഉത്തരവില്‍ ചുമത്തിയിരുന്ന പന്ത്രണ്ടര ശതമാനം സേവന നികുതി ജൂണ്‍ ഒന്നിന് മറ്റൊരു ഉത്തരവിലൂടെ 14 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ കേന്ദ്രഗവണ്‍മെന്റിന്റെ പൊതുമരാമത്ത് പണികള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാര്‍ക്ക് സേവന നികുതിയായി അടക്കേണ്ടിവരുന്ന തുക കരാര്‍ തുകയുടെ കൂടെ അഡീഷണലായി ചാര്‍ജ് ചെയ്തു നല്‍കുമ്പോള്‍ സംസ്ഥാന ഗവ. കരാറുകാര്‍ സ്വന്തം പോക്കറ്റില്‍ നിന്നും ഈ തുക അടക്കേണ്ടിവരുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന് അവര്‍ പ്രസ്താവിച്ചു.

More Citizen News - Ernakulam