അദ്ധ്യാപക ദിനാഘോഷ സമ്മേളനത്തില്‍ കെ.എസ്.ടി.എ. പ്രതിഷേധം.

Posted on: 06 Sep 2015മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ അദ്ധ്യാപകദിനാഘോഷ ചടങ്ങില്‍ കെഎസ്ടിഎ യുടെ നേതൃത്വത്തില്‍ അദ്ധ്യാപകരുടെ പ്രതിഷേധം. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍ സ്‌കൂളില്‍ നടന്ന ദിനാഘോഷ ചടങ്ങിലാണ് അദ്ധ്യാപകരുടെ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയത്. ദിനാഘോഷത്തിനു തുടക്കം കുറിച്ച് ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ സ്‌കൂള്‍ മുറ്റത്ത് പതാക ഉയര്‍ത്തി. ഇതിനു ശേഷം യോഗം തുടങ്ങാനൊരുങ്ങിയതോടെയാണ് കെഎസ്ടിഎ യുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ പ്രതിഷേധമുയര്‍ത്തിയത്. ബാനറുമായി വേദിക്കു മുന്നിലെത്തിയ ഇവര്‍ സമ്മേളനം നടക്കുന്നതിനിടെ മുദ്രാവാക്യങ്ങളുയര്‍ത്തി. അപ്രതീക്ഷിതമായാണ് പ്രതിഷേധമുയര്‍ത്തിയത്.
അദ്ധ്യാപകരെ അന്യായമായി സ്ഥലം മാറ്റിയതിലും വ്യാജ ഉത്തരവിറക്കി അദ്ധ്യാപകന്റെ മരണത്തിനിടയാക്കിയതിലും പ്രതിഷേധിച്ചായിരുന്നു സമരം. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി നേതാക്കളായ വി.പി. ഇന്ദിര, വി.ജെ. എബ്രഹാം എന്നിവരെ സസ്‌പെന്റ് ചെയ്യുകയും ജില്ലാ പ്രസിഡന്റ് കെ.ജെ. ഷൈനെ സ്ഥലം മാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. മുന്നിയൂര്‍ സ്‌കൂളിലെ അദ്ധ്യാപകന്‍ കെ.കെ. അനീഷിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു യോഗത്തില്‍ മുദ്രാവാക്യമുയര്‍ത്തിയതും യോഗം ബഹിഷ്‌കരിച്ചതും.
പ്രതിഷേധ യോഗം കെഎസ്ടിഎ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.എന്‍. സജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.വി. പീറ്റര്‍, ഐ.പി. പോള്‍, എല്‍. മാഗി, സി.വി. ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam