ഹജ്ജ്്്: ഒരു വിമാനം കൂടി അനുവദിക്കണം

Posted on: 06 Sep 2015നെടുമ്പാശ്ശേരി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ക്വാട്ട പ്രകാരം ഹജ്ജിന് പോകാന്‍ ഹാജിമാരില്ലാത്തതിനാല്‍ കേരളത്തിന് അനുവദിച്ച സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഒരു പ്രത്യേക സര്‍വീസ് കൂടി അനുവദിക്കണമെന്ന് ഹജ്ജ്കാര്യ ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും എയര്‍ ഇന്ത്യയോടും ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരിയില്‍ നിന്ന് 6350 തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനുള്ള കരാറാണ് എയര്‍ ഇന്ത്യ ഏറ്റെടുത്തിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചപ്പോള്‍ ഏതാനും ഹാജിമാര്‍ക്ക്് മുംബൈ വഴി ഹജ്ജിന് പോകേണ്ടി വന്നു. സംസ്ഥാനത്തു നിന്ന് ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവരില്‍ വലിയൊരു ശതമാനവും 70 വയസ്സിനു മുകളിലുള്ളവരാണ്. അതിനാല്‍ പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും നെടുമ്പാശ്ശേരിയില്‍ നിന്നുതന്നെ പുറപ്പെടുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. പുതുതായി അനുവദിക്കപ്പെട്ടവരില്‍ 170-ഓളം പേര്‍ക്ക് നിലവിലുള്ള ഷെഡ്യൂള്‍ പ്രകാരം നെടുമ്പാശ്ശേരിയില്‍ നിന്ന് സീറ്റ് ഉണ്ടാകില്ല.

More Citizen News - Ernakulam