കുന്നുംപുറം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on: 06 Sep 2015കാലടി: ശ്രീഭൂതപുരം കടത്ത് കടവില്‍ സ്ഥാപിച്ചിട്ടുള്ള കുന്നുമ്പുറം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള പത്ത്‌ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതിക്കായി 1300 മീറ്റര്‍ പൈപ്പ് സ്ഥാപിച്ചു. 20 എച്ച്പി യുടെ മോട്ടോറാണ് സ്ഥാപിച്ചത്. രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരിക്കുന്നത്. പൈപ്പ് ലൈന്‍ നീട്ടിയാല്‍ വരള്‍ച്ചനേരിടുന്ന എരയാമ്പൂര്‍, ഇരിങ്ങാലകത്തൂട്ട്, മാടവന പ്രദേശങ്ങളിലും വെള്ളം ലഭിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എം.ജെ. ജോമി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ മുഖ്യപ്രഭാഷണം നടത്തി. പി.സി. സുരേഷ്‌കുമാര്‍, നസീമ സലാം, സീനത്ത് താഹിര്‍, വി.വി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam