സ്റ്റുഡന്റ് പോലീസ് അധ്യാപകദിനം ആഘോഷിച്ചു

Posted on: 06 Sep 2015പിറവം: പാമ്പാക്കുട എം.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി എന്‍. ഏലിയാസ് യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജിങ് സമിതിയംഗം റോയി പുത്തൂരാന്‍ യോഗത്തില്‍ അധ്യക്ഷനായി. വിരമിച്ച പ്രധാനാധ്യാപകരായ ജോര്‍ജ് സി. മാത്യു, പി. ശങ്കരന്‍കുട്ടി ആചാരി, സൈമണ്‍ തോമസ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. ദേശീയതലത്തില്‍ പ്രശസ്തരായ അഞ്ചുപേരുടെ ഛായാചിത്രങ്ങള്‍ സ്‌കൂളില്‍ അനാച്ഛാദനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.കെ. ജോസ് പ്രധാനാധ്യാപിക ഷെറീന മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
പിറവം:
രാമമംഗലം ഹൈസ്‌കൂളില്‍ ഗുരുക്കന്മാരെ ആദരിച്ച് അധ്യാപകദിനം ആഘോഷിച്ചു. ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ. ജോര്‍ജിന് ഉപഹാരം നല്‍കി. യോഗത്തില്‍ പിടിഎ പ്രസിഡന്റ് പി.സി. ജോയി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ മണി പി. കൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം ജെസ്സി രാജു എന്നിവര്‍ സംസാരിച്ചു.
പിറവം: aപിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് അധ്യാപകദിനം ആഘോഷിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്, മുന്‍ പ്രിന്‍സിപ്പല്‍ പി.ടി. അന്നമ്മയെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് പൂച്ചെണ്ട് നല്‍കി. പിറവം എസ്.ഐ. പി.കെ.സത്യന്‍ യോഗത്തില്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ കെ.വി. ബാബു, സ്റ്റാഫ് സെക്രട്ടറി ഷാജി ജോര്‍ജ്. എന്‍.സി.സി. ഓഫീസര്‍ എബിന്‍ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
പിറവം ഫാത്തിമ മാതാ സ്‌കൂളില്‍ അധ്യാപക ദിനാഘോഷം ഫാ. റോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ബിന്‍സി ജോണിനെയും, തിരുക്കൊച്ചി നീര ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് ബാബുവിനെയും യോഗത്തില്‍ അനുമോദിച്ചു.

More Citizen News - Ernakulam