മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായിപ്പോയ അഗ്നിശമന സേനാ വാഹനം കേടായി

Posted on: 06 Sep 2015കൂത്താട്ടുകുളം: ഇലഞ്ഞിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തുന്ന വേദിക്ക് സുരക്ഷയൊരുക്കാനായി കൂത്താട്ടുകുളത്തു നിന്ന് പോയ അഗ്നിശമന സേനയുടെ വാഹനം കേടായി. എം.സി. റോഡില്‍ കൂത്താട്ടുകുളം ഓണംകുന്ന് കവലയ്ക്ക് സമീപം വാഹനം കേടായിക്കിടന്നത് ഗതാഗതക്കുരുക്കും ഉണ്ടാക്കി. അഗ്നിശമന സേനയുടെ മറ്റൊരു വാഹനമെത്തി കയര്‍ കെട്ടി വലിച്ചാണ് വണ്ടി നീക്കിയത്.
ഇലഞ്ഞി പഞ്ചായത്ത് മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് ഇലഞ്ഞി ബസ് സ്റ്റാന്‍ഡ് മൈതാനിയിലാണ് നിശ്ചയിച്ചിരുന്നത്. കൂത്താട്ടുകുളം അഗ്നിശമന സേനയുടെ വാഹനവും ജീവനക്കാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. കേടായതോടെ വാഹനത്തിന്റെ സംഭരണിയില്‍ നിറച്ചിരുന്ന വെള്ളം എം.സി. റോഡിലേക്ക് തുറന്നുവിട്ടു. തുടര്‍ന്ന് കൂടുതല്‍ ജീവനക്കാരെത്തി വാഹനം തള്ളിമാറ്റി. മുഖ്യമന്ത്രി പങ്കെടുത്ത ഇലഞ്ഞിയിലെ വേദിയില്‍ പിറവത്ത് നിന്നുള്ള മറ്റൊരു വാഹനമാണ് എത്തിച്ചത്.
കൂത്താട്ടുകുളത്തെ ഫയര്‍ എന്‍ജിന് ഇത്തരം തകരാറുകള്‍ പതിവ് സംഭവമാണ്.

More Citizen News - Ernakulam