മികച്ച ചികിത്സാ സൗകര്യങ്ങള്‍ കേരളത്തിലെത്തിക്കുക ലക്ഷ്യം- മുഖ്യമന്ത്രി

Posted on: 06 Sep 2015ആലുവ: ലോകത്ത് ലഭിക്കുന്ന മികച്ച ചികിത്സാ സൗകര്യങ്ങള്‍ കേരളത്തില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അശോകപുരം കാര്‍മല്‍ ആശുപത്രി സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടിണിയും അജ്ഞതയുമാണ് മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന പ്രശ്‌നമെങ്കില്‍ കേരളത്തില്‍ ആതുരസേവന മേഖലയിലെ പോരായ്മയാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയതോടെ കേരളത്തില്‍ പട്ടിണിയില്ലാതായി. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയമായത് കേരളത്തില്‍ ചികിത്സാരംഗത്തുണ്ടായ മുന്നേറ്റമാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് ജോസഫ് ആലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ആലുവ നിയോജക മണ്ഡലത്തില്‍ എം.എല്‍.എ. നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പദ്ധതി മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്പീരിയര്‍ ജനറല്‍ മദര്‍ സാങ്റ്റ മുഖ്യപ്രഭാഷണം നടത്തി. ഫാ. സജി മാത്യു കനയിക്കല്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, ഫാ. അലക്‌സ് കറ്റേഴത്ത്, ഫോ. ജോസഫ് കളപ്പുരക്കല്‍എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam