ഹെറോയിനുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍

Posted on: 06 Sep 2015ആലുവ: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് വില്പനയ്ക്കായി ഹെറോയിന്‍ കടത്തിക്കൊണ്ടുവന്നയാളെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്‌ െസ്​പഷല്‍ സ്‌ക്വാഡ് പിടിച്ചു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് പാരാമണ്ഡല്‍ സ്വദേശി മഹിദുല്‍ മണ്ഡലിനെയാണ് (31) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശശികുമാര്‍ അറസ്റ്റ് ചെയ്തത്. 20 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തു.
നാലുമാസം മുമ്പ് രണ്ടര കിലോ കഞ്ചാവുമായി എക്ൈസസ്‌ െസ്​പഷല്‍ സ്‌ക്വാഡിന്റെ പിടിയിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും വില്പന ആരംഭിച്ചതായി രഹസ്യ വിവരം കിട്ടിയിരുന്നു. ഇതേ തുടര്‍ന്ന് പെരുമ്പാവൂരിലെ പള്ളിക്കവലയ്ക്കടുത്ത് ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചത്.
എറണാകുളം അസിസ്റ്റന്റ്് എക്‌സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന്റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ. ജബ്ബാര്‍, പി.കെ. ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ഡി. ജോസ്, എന്‍.കെ. മണി, വിപിന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam