ഭക്ഷ്യമേഖലയില്‍ പുതിയ സംഘടന 'ഫുഡ്'

Posted on: 06 Sep 2015കൊച്ചി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും (കെഎച്ച്ആര്‍എ) ബേക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയും (ബേക്), ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷനും (എകെസിഎ) ചേര്‍ന്ന് ഫുഡ് ഓപ്പറേറ്റേഴ്‌സ് ഓപ്പണ്‍ ഡയസ് (എഫ്ഒഒഡി) എന്ന പൊതുവേദിക്ക് രൂപം നല്‍കി. പൊതുവായ പ്രശ്‌നങ്ങളില്‍ സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം. ഫുഡ് ചെയര്‍മാനായി ജോസ് മോഹനും (കെഎച്ച്ആര്‍എ), വൈസ് ചെയര്‍മാനായി പി.എം. ശങ്കരനും (ബേക്), ജനറല്‍ കണ്‍വീനറായി ജി. ജയപാലും (കെഎച്ച്ആര്‍എ), കണ്‍വീനര്‍മാരായി ബാദുഷ കടലുണ്ടിയും (എകെസിഎ), റോയല്‍ നൗഷാദ് (ബേക്) തിരഞ്ഞെടുക്കപ്പെട്ടു.

More Citizen News - Ernakulam