ബോട്ട് അപകടം; നടപടി ആവശ്യപ്പെട്ട് ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് ജലാലിന്റെ ജലശയനം

Posted on: 06 Sep 2015ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിന് ഉത്തരവാദികളായ ഫെറി കരാറുകാര്‍ക്കെതിരെയും, കാലഹരണപ്പെട്ട ബോട്ടിന് യാത്രാനുമതി നല്‍കിയ ഫിഷറീസ്, തുറമുഖ, നഗരസഭ ഉദ്യേഗസ്ഥര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് ജലശയനം. ജനകീയ സമിതി കണ്‍വീനര്‍ എ. ജലാലാണ് ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് ജലശയന സമരം നടത്തിയത്.
ശക്തിയായ ഒഴുക്കുള്ള സമയത്ത് രണ്ടു മണിക്കൂര്‍ നേരം ജലാല്‍ വെള്ളത്തില്‍ കിടന്നു. ഫെറി ജെട്ടിയുടെ സമീപത്തായിരുന്നു സമരം.
ജലശയന സമരം വി.ജെ. ഹൈസിന്ത് ഉദ്ഘാടനം ചെയ്തു. ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്പ്‌മെന്റ് വാച്ച് ചെയര്‍മാന്‍ സ്റ്റാന്‍ലി പൗലോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വി.എ. എന്‍ട്രീറ്റ സംസാരിച്ചു. മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ് ജലാലിനെ ഹാരം അണിയിച്ചു.

More Citizen News - Ernakulam