പച്ചക്കറി കൃഷിയില്‍ വിജയത്തിന്റെ വിളവെടുത്ത് എം.എ.എച്ച്.എസ്.

Posted on: 06 Sep 2015കാക്കനാട്: കാക്കനാട് മാര്‍ അത്തനേഷ്യസ് (എംഎഎച്ച്എസ്) സ്‌കൂളിലെ പച്ചക്കറിത്തോട്ടം കൃഷിയോട് കുട്ടികള്‍ക്കുള്ള താത്പര്യത്തിന് തെളിവായി. 'മാതൃഭൂമി' സീഡിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയിലാണ് ഇവര്‍ക്ക് വിജയത്തിന്റെ വിളവ്.

സ്‌കൂള്‍ വളപ്പില്‍ ഉപയോഗ ശൂന്യമായി കിടന്നിരുന്ന സ്ഥലത്ത്് എംഎഎച്ച്എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മുന്‍കൈയെടുത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. വെണ്ട, പയര്‍, പാവയ്ക്ക തുടങ്ങിയവയാണ് കൃഷി. ചാണകപ്പൊടിയും മറ്റുമായി തികച്ചും ജൈവ രീതിയിലായിരുന്നു കൃഷി. സ്‌കൂളിലെ ഒഴിവുവേളകളിലാണ് കുട്ടികള്‍ കൃഷിത്തോട്ടത്തിലെത്തി പരിചരണം നടത്തിയിരുന്നത്.

കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും പദ്ധതിയിലൂടെ സാധിച്ചു. കൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, കൃഷി ഓഫീസര്‍ ആര്‍. ഷീല, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിബു പുരവത്ത്, പിടിഎ പ്രസിഡന്റ് ഇ.എ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറികള്‍ ലേലം ചെയ്ത് വില്പന നടത്തി. നക്ഷത്രവനം, 'എന്റെ മരം എന്റെ സ്വപ്‌നം' എന്നീ പദ്ധതികളും കുട്ടി പോലീസിന്റെ നേതൃത്വത്തില്‍ എംഎഎച്ച്എസ്സില്‍ നടപ്പാക്കിയിട്ടുണ്ട്.

More Citizen News - Ernakulam