ഹൃദയവാല്‍വുകള്‍ തകരാറില്‍; കരുണ തേടി ഗൃഹനാഥന്‍

Posted on: 06 Sep 2015കൊച്ചി: ഹൃദയവാല്‍വുകള്‍ തകരാറിലായ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു. എളമക്കര കായപ്പിള്ളി റോഡ് കൊമരോത്ത് വീട്ടില്‍ ജി. അറുമുഖന്‍ (47) ആണ് സുമനസ്സുകളുടെ കരുണ തേടുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ചികിത്സയിലാണ്. ഇപ്പോള്‍ എറണാകുളം ലിസി ആസ്​പത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ചികിത്സയിലാണ്. ഹൃദയവാല്‍വുകള്‍ എത്രയും പൈട്ടന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബമാണ് അറുമുഖന്റേത്. മൂത്ത മകന്‍ വിഷ്ണു ഓട്ടോറിക്ഷ ഓടിക്കുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. വാടകയ്ക്ക് വണ്ടിയെടുത്താണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. ഭാര്യ ഗീത അറുമുഖനും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന് വീട്ടുവാടകയും അറുമുഖന്റെ ചികിത്സാ ചെലവും താങ്ങാനാവുന്നതല്ല. ഹൃദയവാല്‍വുകള്‍ മാറ്റിവയ്ക്കുന്നതിന് നാലര ലക്ഷം രൂപയോളം െചലവ് വരും.

നാട്ടുകാരുടെയും കൗണ്‍സിലറുടെയും സഹായത്തോടെ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എളമക്കര ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 33468316554 ,IFS കോഡ്: SBIN0013223

More Citizen News - Ernakulam