അബ്ദുള്‍ കലാമായി ഇര്‍ഫാന്‍ ഖാന്‍; സിനിമ ചിത്രീകരണം തുടങ്ങി

Posted on: 06 Sep 2015

കൊച്ചി:
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതത്തെ ആസ്​പദമാക്കിയുള്ള സിനിമ 'സ്ട്രാറ്റജിസ്റ്റി'ന്റെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സംവിധായകന്‍ പ്രശാന്ത് പനമൂട്ടില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
കലാമിലൂടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വിജയഗാഥ അവതരിപ്പിക്കുന്ന സിനിമ പത്തുവര്‍ഷത്തെ ശ്രമ ഫലമായാണ് ചിത്രീകരിക്കുന്നത്. 250 കോടി മുതല്‍മുടക്കുന്ന സിനിമയില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ജപ്പാന്‍, റഷ്യ, യു.എസ്. എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നടീനടന്മാര്‍ അഭിനയിക്കുന്നുണ്ട്.
കലാമായി ഇര്‍ഫാന്‍ ഖാന്‍ വേഷമിടും. വിക്രം സാരാഭായ് ആയി വിക്രം അഭിനയിക്കും. 2016 ഏപ്രില്‍ 15 ന് ചിത്രം തിയേറ്ററില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രശാന്ത് പറഞ്ഞു.

More Citizen News - Ernakulam