മാപ്പിള കലോത്സവം 26,27 തീയതികളില്‍

Posted on: 06 Sep 2015കൊച്ചി: കൊച്ചി മെഹബൂബ് പാര്‍ക്കില്‍ 26, 27 തീയതികളില്‍ ഇന്റര്‍ സ്‌കൂള്‍ മാപ്പിള കലോത്സവം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാപ്പിള കലാ അക്കാദമി എറണാകുളം ജില്ലാ കമ്മിറ്റിയും കൊച്ചി മേഖലാ കമ്മിറ്റിയും ചേര്‍ന്നാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 26 ന് മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് പി.എച്ച്. അബ്ദുള്ള ഉദ്ഘാടനം നിര്‍വഹിക്കും. മാപ്പിള കലാ അക്കാദമിയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി 27ന് നടത്തുന്ന സാംസ്‌കാരിക സമ്മേളനം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. മാപ്പിള കലാ അക്കാദമിയുടെ യുവജന സംഘടനയായ ഇശല്‍ക്കൂട്ടത്തിന്റെ ജില്ലാ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 4ന് അന്നപൂര്‍ണ ഓഡിറ്റോറിയത്തില്‍ നടക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.മാപ്പിള കലാ അക്കാദമിയുടെ പേരില്‍ ഞായറാഴ്ച നടത്തുന്ന കാഥിക ഐശാ ബീഗം അനുസ്മരണവും ഇശല്‍ നിലാവുമായി മാപ്പിള കലാ അക്കാദമിക്ക് ബന്ധമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മാപ്പിള കലാ അക്കാദമി എറണാകുളം ജില്ലാ പ്രസിഡന്റ് നിസാം അലി, ജില്ലാ സെക്രട്ടറി ഹംസ കുന്നത്തേരി, കൊച്ചി മേഖലാ പ്രസിഡന്റ് കെ.കെ. നദീര്‍, സുനീഷ് മുഹമ്മദ്, കെ.ഐ. സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam