ഫാക്ടിനെ രക്ഷിക്കാന്‍ നൂറുമണിക്കൂര്‍ സത്യാഗ്രഹം

Posted on: 06 Sep 2015കൊച്ചി: ഫാക്ടിനെ രക്ഷിക്കൂ, പാക്കേജ് അനുവദിക്കൂ എന്ന മുദ്രാവാക്യവുമായി സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി നൂറുമണിക്കൂര്‍ സത്യാഗ്രഹം സംഘടിപ്പിക്കും. സപ്തംബര്‍ ഏഴിന് നാലുമണിക്ക് ആരംഭിക്കുന്ന സത്യഗ്രഹം 11ന് വൈകുന്നേരം എട്ടുമണിവരെ നീണ്ടുനില്‍ക്കുമെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ. ചന്ദ്രന്‍പിള്ള, ജോര്‍ജ് വര്‍ഗീസ്, പി.എസ്. മുരളി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്യോഗമണ്ഡല്‍ ഫാക്ട് ഗേറ്റിനു മുന്നില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ പ്രമുഖ രാഷ്ട്രീയ-തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.
എല്‍.എന്‍.ജി.ക്ക് അധിക വില നല്‍കിയതുമൂലം ഫാക്ടിന് ഉണ്ടായ നഷ്ടമായ 140 കോടി അനുവദിക്കുക, വായ്പകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഗാരന്റി നില്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുവെച്ചു.
ഫാക്ടിന്റെ ആധുനിക പ്ലാന്റുകളായ കാപ്രോലാക്ടം, അമോണിയ ഉല്പാദനം എന്നിവ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫോസ്‌ഫേറ്റ്, സള്‍ഫേറ്റ് ഉല്പാദനവും പൂര്‍ണമായി നിലയ്ക്കുന്ന സ്ഥിതിയിലാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

More Citizen News - Ernakulam