നല്ല ഭാഷയ്ക്ക് നല്ല വായന ആവശ്യം- ഡോ. എം. ലീലാവതി

Posted on: 05 Sep 2015കൊച്ചി: നല്ല ഭാഷ കൈവശമുള്ളവരാണ് നല്ല രാഷ്ട്രനായകരായതെന്ന് ഡോ. എം. ലീലാവതി പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ചുള്ള കുട്ടികളുടെ പുസ്തകോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നല്ല ഭാഷയ്ക്ക് നല്ല വായന ആവശ്യമാണെന്നും ഡോ. എം. ലീലാവതി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി ഇ.എന്‍. നന്ദകുമാര്‍ അധ്യക്ഷനായിരുന്നു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ജി. സുഭദ്രവല്ലി പുസ്തകോത്സവ സന്ദേശം നല്‍കി.
സിസ്റ്റര്‍ മനീഷ, മേരി റെയനോള്‍ഡ്, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീന സേവ്യര്‍, രമേശ് കെ.കെ. എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam