നഷ്ടപ്പെട്ട മൂല്യങ്ങള്‍ അധ്യാപകര്‍ തിരിച്ചുപിടിക്കണം-മാര്‍ തോമസ് ചക്യത്ത്‌

Posted on: 05 Sep 2015കൊച്ചി: മാറുന്ന കാലഘട്ടത്തില്‍ അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്തമാണുള്ളതെന്ന് ബിഷപ്പ് തോമസ് ചക്യത്ത് പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപതയിലെ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ പ്രസിഡന്റ് എ.സി. ജോസ് അധ്യക്ഷത വഹിച്ചു. റവ. ഫാ. പോള്‍ മണവാളന്‍ മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ. അബ്രഹാം ഓലിയപ്പുറത്ത് സന്ദേശം നല്‍കി. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സിസ്റ്റര്‍ ക്ലൂര, സിസ്റ്റര്‍ ജീന മരിയ, ലിസമ്മ ജോസഫ്, ജീബ പൗലോസ്, കെ.കെ. സോയി എന്നിവരെ ആദരിച്ചു.
അതിരൂപത അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ. വര്‍ഗിസ് ആലുക്കല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി പോള്‍ ജയിംസ് നന്ദിയും പറഞ്ഞു.

More Citizen News - Ernakulam