'സ്വാതി ഫെസ്റ്റ്-2015' ഇന്ന് തുടങ്ങും

Posted on: 05 Sep 2015തൃപ്പൂണിത്തുറ: തിരുവാങ്കുളം സ്വാതിതിരുനാള്‍ ട്രസ്റ്റിന്റെ 'സ്വാതി ഫെസ്റ്റ്-2015' ശനി, ഞായര്‍ ദിവസങ്ങളില്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടക്കും. രാവിലെ 8 മുതല്‍ രാത്രി 9 വരെയായി നൃത്ത-സംഗീത-വാദ്യ കലാപരിപാടികള്‍ ആസ്വദിക്കാം.
ശനിയാഴ്ച രാവിലെ 9ന് പഞ്ചാരിമേളത്തോടെയാണ് തുടക്കം. തുടര്‍ന്ന് മോഹിനിയാട്ടം, ഭരതനാട്യം, വീണാനാദം, നാദലയം, കളരിപ്പയറ്റ് തുടങ്ങിയവ നടക്കും.
ഞായറാഴ്ച രാവിലെ 9ന് മൃദംഗം തനിയാവര്‍ത്തനം, തുടര്‍ന്ന് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഗീതാരാധന, ഉച്ചയ്ക്ക് ഒന്നിന് സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രിമാരായ കെ. ബാബു, അനൂപ് ജേക്കബ്ബ്, സിനിമാതാരം ആശ അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍. 6ന് പ്രശസ്ത നര്‍ത്തകന്‍ ജോളി മാത്യു അവതരിപ്പിക്കുന്ന സുഗതകുമാരിയുടെ 'കൊല്ലേണ്ടതെങ്ങിനെ' എന്ന കവിതയുടെ മോഹിനിയാട്ടം നൃത്താവിഷ്‌കാരവും 'കീചകവധം' നൃത്തനാടകവും നടക്കും.

More Citizen News - Ernakulam