വേളാങ്കണ്ണി പള്ളിയില്‍ കൊടിയേറി

Posted on: 05 Sep 2015ചെല്ലാനം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മറുവക്കാട് വേളാങ്കണ്ണി പള്ളിയില്‍ തിരുനാളിന് വികാരി ഫാ. അഗസ്റ്റിന്‍ നെല്ലിക്കല്‍ വെളിയുടെ കാര്‍മികത്വത്തില്‍ കൊടിയേറി. തുടര്‍ന്ന് ഫാ. ലിജേഷ് കാളിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയുമുണ്ടായി. തിരുനാളാഘോഷം 8ന് സമാപിക്കും. ദിവസവും വൈകീട്ട് ജപമാല, ദിവ്യബലി, നൊവേന എന്നീ ചടങ്ങുകളുണ്ടാകും. സമാപന ദിവസം വൈകീട്ട് നടക്കുന്ന സമൂഹദിവ്യബലിക്ക് കൊച്ചി ബിഷപ്പ് റവ. ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികനാകും.

More Citizen News - Ernakulam