ശരത്ചന്ദ്രന്റേയും സദു അലിയൂരിന്റേയും ചിത്രപ്രദര്‍ശനം അഞ്ചുമുതല്‍

Posted on: 05 Sep 2015കൊച്ചി : ശരത്ചന്ദ്രന്‍ പി. യുടേയും സദു അലിയൂരിന്റേയും ചിത്രങ്ങളുടെ പ്രദര്‍ശനം സപ്തംബര്‍ അഞ്ചുമുതല്‍ പതിനഞ്ചുവരെ ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും.ശനിയാഴ്ച വൈകുന്നേരം നാലിന് കസ്റ്റംസ് കമ്മീഷണര്‍ കെ.എന്‍.രാഘവന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുമെന്ന് ശരത്ചന്ദ്രന്‍, സദു അലിയൂര്‍, വി.എം.ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇരുവരുടേയും ജലച്ചായത്തിലുള്ള നൂറില്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയ്ക്കുവേണ്ടി പോസ്റ്ററുകള്‍ ശരത്ചന്ദ്രന്‍ ചെയ്തിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി 27 ഏകാങ്ക പ്രദര്‍ശനങ്ങള്‍ ചെയ്തിട്ടുള്ള സദു അലിയൂരിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

More Citizen News - Ernakulam