പണമടച്ചിട്ടും ലോട്ടറി ടിക്കറ്റ് നല്‍കിയില്ലെന്ന് പരാതി

Posted on: 05 Sep 2015കൊച്ചി: പണമടച്ചിട്ടും ജില്ലാ ലോട്ടറി ഓഫീസില്‍ നിന്ന് ടിക്കറ്റുകള്‍ നല്‍കിയില്ലെന്ന് പരാതി. മാല്യങ്കര സൂര്യ ഏജന്‍സി മാനേജര്‍ സോണിമോനാണ് പരാതിക്കാരന്‍. റവന്യൂടവറിലെ ലോട്ടറി ഓഫീസില്‍ ധനശ്രീ,വിന്‍വിന്‍ ലോട്ടറികള്‍ക്കായി 2.40 ലക്ഷം രൂപയടച്ച തനിക്ക് അധികൃതര്‍ ടിക്കറ്റ് നിഷേധിക്കുകയായിരുന്നവെന്ന് സോണിമോന്‍ പറയുന്നു.തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ അധികൃതര്‍ ഒത്തുകളിച്ചതാണെന്നാരോപിച്ച് സോണിമോന്‍ വിജിലന്‍സിന് പരാതി നല്‍കി.ഇതേരീതിയില്‍ കൂടുതല്‍ ഡിമാന്റുള്ള ടിക്കറ്റുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് മാത്രം നല്‍കുന്ന നടപടി പതിവാണെന്നും സോണിമോന്‍ ആരോപിക്കുന്നു.

More Citizen News - Ernakulam