ബോള്‍ഗാട്ടിയില്‍ തുറമുഖ ട്രസ്റ്റിന്റെ ഭൂമിയില്‍ േൈകയറ്റം

Posted on: 05 Sep 2015കൊച്ചി: ബോള്‍ഗാട്ടി പാലസ് റോഡിന് സമീപം ഭൂമി േൈകയറി ചെറിയ കടകള്‍ നിര്‍മിക്കുന്നതായി പരാതി. പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് േൈകയറ്റം. ബോള്‍ഗാട്ടി പാലസിലേയ്ക്കുള്ള റോഡിന്റെ കിഴക്കുവശത്ത് താത്കാലിക ഷെഡ്ഡുകള്‍ നിര്‍മിച്ച് സ്വകാര്യ വ്യക്തികള്‍ കച്ചവടവും നടത്തുന്നുണ്ട്. മറ്റ് ചില ഷെഡ്ഡുകളും ഇവിടെ കെട്ടി ഉയര്‍ത്തുന്നു.
നിര്‍മാണം തടയാന്‍ തുറമുഖ അധികൃതര്‍ നടപടിയെടുക്കുന്നില്ല. ഭൂമി സംരക്ഷിക്കുവാനും നടപടിയില്ല.തുറമുഖ ട്രസ്റ്റിന്റെ ഭൂമിയില്‍ േൈകയറ്റങ്ങള്‍ ഒഴിവാക്കുവാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വാശ്രയ മട്ടാഞ്ചേരിയുടെ ഭാരവാഹികള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
ചെറിയ േൈകയറ്റങ്ങള്‍ക്കു നേരെ മുഖം തിരിച്ചാല്‍ കൂടുതല്‍ ഭൂമി അന്യാധീനപ്പെടാനിടയുണ്ട്. കൊച്ചിയില്‍ പല ഭാഗത്തും തുറമുഖ ട്രസ്റ്റിന്റെ ഭൂമി വ്യക്തികള്‍ േൈകയറുന്നുണ്ട്.
ബോള്‍ഗാള്‍ട്ടിയിലെയും വല്ലാര്‍പാടത്തെയും ഭൂമി സംരക്ഷിക്കുവാന്‍ തുറമുഖ ട്രസ്റ്റ് നടപടിയെടുക്കണമെന്ന് സ്വാശ്രയ മട്ടാഞ്ചേരി പരാതിയില്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam