കേന്ദ്രത്തിന്റെ കാന്‍സര്‍ സെന്റര്‍ പദ്ധതിയില്‍ കൊച്ചിയെ ഉള്‍ക്കൊള്ളിക്കണം - മനുഷ്യാവകാശ കമ്മീഷന്‍

Posted on: 05 Sep 2015കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ദക്ഷിണേന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന കാന്‍സര്‍ സെന്റര്‍ പദ്ധതിയില്‍ നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ ഹോസ്​പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെയും ഉള്‍ക്കൊള്ളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പദ്ധതി രേഖ കേന്ദ്രത്തിന് അയയ്ക്കാത്തതിനെ വിമര്‍ശിച്ച കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി അര്‍ബുദ ചികിത്സയ്ക്ക് സന്നദ്ധരായ അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നും കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ധനസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ ആറിനകം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇത് നവംബര്‍ 11 ന് കാക്കനാട് കളക്ടറേറ്റില്‍ നടക്കുന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ പരിഗണിക്കും. തിരുവനന്തപുരത്തും ആലപ്പുഴയിലും രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കിയ സര്‍ക്കാര്‍ എറണാകുളം ജില്ലയുടെ കാര്യത്തില്‍ പുറകോട്ട് പോകുന്നതിനെ കമ്മീഷന്‍ വിമര്‍ശിച്ചു.

More Citizen News - Ernakulam