ചോറ്റാനിക്കര പിഎച്ച് സെന്ററിലേക്ക് മരുന്നുനല്‍കി

Posted on: 05 Sep 2015തിരുവാങ്കുളം: മഹാത്മാ മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍, പി. രാമദാസ് സ്മാരക ഫൗണ്ടേഷന്‍ എന്നിവചേര്‍ന്ന് ചോറ്റാനിക്കര പിഎച്ച് സെന്ററിലെ രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കി. പിഎച്ച് സെന്ററില്‍ നടന്ന ചടങ്ങില്‍ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പിഎച്ച് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത മരുന്നുകള്‍ ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് വൈശാഖ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
മുപ്പതിനായിരം രൂപയോളം വിലമതിക്കുന്ന സാധാരണ രോഗികള്‍ക്കാവശ്യമായ മരുന്നുകളാണ് നല്‍കിയത്. വിവിധ മരുന്നുകമ്പനികളില്‍നിന്നും മെഡിക്കല്‍ പ്രതിനിധികളില്‍നിന്നും ശേഖരിച്ചതാണ് മരുന്നുകള്‍.
ചടങ്ങില്‍ പ്രീതാ രാമദാസ്, രോഷ്‌നി രാമദാസ്, അമര്‍ എം.ആര്‍., മഹാത്മാ സെക്രട്ടറി ആയുഷ് ബി, കോ-ഓര്‍ഡിനേറ്റര്‍ എം. രഞ്ജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam