കളക്ഷന്‍ സെന്റര്‍ തുറന്നു

Posted on: 05 Sep 2015ചെങ്ങമനാട്: ചെങ്ങമനാട് സര്‍വീസ് സഹകരണബാങ്ക് നെടുവന്നൂര്‍ റെയില്‍വെ ക്രോസിനുസമീപം കളക്ഷന്‍ സെന്റര്‍ തുടങ്ങി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോയ് പോള്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. ഹംസ അധ്യക്ഷനായി.
അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ബി. സുഷമ, ഫാ. തോമസ് വാളൂക്കാരന്‍, ശങ്കരന്‍ ഇളയത്, കെ.വി. പൗലോസ്, ഇ.എം. സലിം, സെക്രട്ടറി ജെമി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.
നെടുവന്നൂര്‍ വെണ്ണിപ്പറമ്പ്, മാനാട്ടംപടി എന്നീ പ്രദേശത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ ബാങ്കിങ് ഇടപാടുകള്‍ നടത്താനാണ് പുതിയ കളക്ഷന്‍ സെന്റര്‍ തുറന്നത്.

More Citizen News - Ernakulam