ഓണാഘോഷം

Posted on: 05 Sep 2015മേയ്ക്കാട്: മേയ്ക്കാട് 1100-ാം നമ്പര്‍ ഷണ്മുഖവിലാസം എന്‍എസ്എസ് കരയോഗം ഓണാഘോഷം നടത്തി. കലാകായികമത്സരങ്ങള്‍, ഓണക്കിറ്റ് വിതരണം, വടംവലി, ഓണസദ്യ എന്നിവയുണ്ടായി. കെ. തങ്കപ്പന്‍നായര്‍, സത്യനാരായണന്‍, സദാശിവന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദേശം:
ദേശം ഹരിശ്രീ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷം നടത്തി. ഘോഷയാത്ര, കായികമത്സരം, വടംവലി എന്നിവയുണ്ടായി. പെരിയാര്‍ നീന്തിക്കടന്ന അന്ധ ബാലന്‍ നവനീതിനെ അനുമോദിച്ചു. സമാപനസമ്മേളനം എസ്. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ലതാ ഗംഗാധരന്‍, വി.ജി. സുരാജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam