ശ്രീകൃഷ്ണജയന്തി ആഘോഷം

Posted on: 05 Sep 2015ചെങ്ങമനാട്: പൊയ്ക്കാട്ടുശേരി കാരക്കാട്ടുകുന്ന് ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് 4ന് മേക്കാട് എസ്എന്‍ഡിപിയില്‍ നിന്നും മഹാശോഭായാത്ര തുടങ്ങും. കാരയ്ക്കാട്ടുകുന്ന് ദുര്‍ഗാ ഭഗവതി ക്ഷേത്രംവഴി െപായ്ക്കാട്ടുശ്ശേരി കുറുമ്പക്കാവില്‍ സമാപിക്കും. നിരവധി ഉണ്ണിക്കണ്ണന്മാരും രാധമാരും വാദ്യമേളങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.
പുതുവാശ്ശേരി മുരളീകൃഷ്ണ ബാലഗോകുലം മങ്ങാടത്തമ്മ മഹാദേവീ ക്ഷേത്രത്തില്‍ ശനിയാഴ്ച ഗണപതിഹോമം, വിശേഷാല്‍ അര്‍ച്ചന എന്നിവ നടത്തും. വൈകീട്ട് 4.30ന് ശോഭായാത്ര തുടങ്ങും. മണിമന്ദിരം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. ശോഭായാത്ര ശ്രാമ്പിക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും. പ്രസാദവിതരണം, പ്രഭാഷണം എന്നിവയുണ്ടാകും.

More Citizen News - Ernakulam