പന്നക്കാട് തെരുവ് നായ ശല്യം

Posted on: 05 Sep 2015വരാപ്പുഴ: പന്നക്കാട് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം സ്‌ക്കൂള്‍ വിദ്യാര്‍ഥിയെ തെരുവുനായ കൂട്ടം കടിച്ചു പരിക്കേല്‍പ്പിച്ചു.പറവൂര്‍ പുല്ലംകുളം ശ്രീനാരായണ സ്‌ക്കൂള്‍ അഞ്ചാം ക്ലൂസ്സ് വിദ്യാര്‍ത്ഥി , പന്നക്കാട് കൈതത്തറ വീട്ടില്‍ റിജോ ജോസിനെയാണ് തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചത്.റിജോ ജോസ് സ്‌ക്കൂളില്‍ നിന്ന് വരുമ്പോഴാണ് നായയുടെ കടിയേറ്റത്. തെരുവുനായകള്‍ കൂട്ടത്തോടെ പിന്നാലെയെത്തുന്നത് കാല്‍നട യാത്രക്കാരെ ഏറെ ഭീതിയിലാക്കുകയാണ്

More Citizen News - Ernakulam