ക്ലീന്‍ ഗോതുരുത്ത് പദ്ധതി ഇന്നു തുടങ്ങും

Posted on: 05 Sep 2015പറവൂര്‍: ഗോതുരുത്ത് മുസ്സിരിസ് ഹെറിറ്റേജ് ഡവലപ്‌മെന്റ് ചാരിറ്റിബിള്‍ സൊൈസറ്റിയുടെ നേതൃത്വത്തില്‍ ക്ലീന്‍ ഗോതുരുത്ത് പദ്ധതി സപ്തംബര്‍ അഞ്ചിന് തുടങ്ങും.
റസിഡന്റ്‌സ് അസോസിയേഷന്‍, വിവിധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത്. അഞ്ചിന് ഗോതുരുത്തിലെ വീടും പിരസരങ്ങളും ശുചീകരിക്കും. ആറിന് പൊതുസ്ഥലങ്ങള്‍, വഴിയരികുകള്‍ എന്നിവ ശുചിയാക്കും. പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ എന്നിവരുടെ സഹകരണമുണ്ടെന്ന് പ്രസിഡന്റ് ജോസി കോണത്ത്, സെക്രട്ടറി സിജു ജോസ് എന്നിവര്‍ പറഞ്ഞു. സപ്തംബര്‍ ഏഴിന് ഗോതുരുത്തില്‍ ചവിട്ടുനാടക കലാകേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നതിനു മുമ്പ് ശുചീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

More Citizen News - Ernakulam