മൂക്കന്നൂര്‍ പഞ്ചായത്ത്്് ദുരിതാശ്വാസ നിധിയിേലക്ക് ഫിസാറ്റ് പിടിഎ മൂന്ന് ലക്ഷം രൂപ നല്‍കി

Posted on: 05 Sep 2015അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്ത് ദുരിതാശ്വാസനിധിയിലേക്ക് ഫിസാറ്റ് എന്‍ജിനീയറിംഗ് കോേളജ് പിടിഎ വകയായി മൂന്നു ലക്ഷം രൂപ നല്‍കി. ഫിസാറ്റില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പോള്‍ മുണ്ടാന്‍, പിടിഎ പ്രസിഡന്റ് ജോസ് വി. ചക്യേത്ത് എന്നിവര്‍ ചേര്‍ന്ന് തുകയ്ക്കുള്ള ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മോഹനന് കൈമാറി. ഫിസാറ്റ് വൈസ് ചെയര്‍പേഴ്‌സന്‍ പി. അനിത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് സ്ഥാപക ചെയര്‍മാന്‍ പി.വി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല, കെ.എസ്.എം. പണിക്കര്‍, പി.ഐ. ബോസ്, ജിബി വര്‍ഗീസ്, ഡോ. സണ്ണി കുര്യാക്കോസ്, ഗ്രിഗറി മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam