തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജ്: ഹര്‍ജിയില്‍ വിശദീകരണം തേടി

Posted on: 05 Sep 2015കൊച്ചി: തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജിന് അനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടി. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണനയ്‌ക്കെടുക്കും. ആലപ്പുഴ ഗവ. ഡെന്റല്‍ കോളേജിനെതിരായ തീരുമാനത്തെയും സംസ്ഥാന സര്‍ക്കാര്‍ ചോദ്യംചെയ്യുന്നുണ്ട്. ഡെന്റല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയ പിഴവുകള്‍ പരിഹരിച്ചെങ്കിലും അത് പരിഗണിക്കാതെ അംഗീകാരം നിഷേധിച്ചെന്നാണ് സര്‍ക്കാര്‍ ബോധിപ്പിച്ചത്.
2015-16 അധ്യയന വര്‍ഷത്തേക്ക് 50 സീറ്റുള്ള തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജിന് അനുമതിക്കാണ് സംസ്ഥാനം അപേക്ഷ നല്‍കിയത്. ദേശീയ ഡെന്റല്‍ കൗണ്‍സിലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി അപേക്ഷ നിരസിക്കുകയായിരുന്നെന്നാണ് ആക്ഷേപം.

More Citizen News - Ernakulam