കോലഞ്ചേരി: മഴുവന്നൂര്‍ സാന്ദീപനി ബാലഗോകുലം ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ശോഭായാത്ര ഉച്ചയ്ക്ക് ശേഷം മൂന്നിന് എഴുപ്രം കവല, തേന്‍കുന്നേല്‍ മഹാദേവ ക്ഷേത്രം, മഴുവന്നൂര്‍ ഭഗവതീ ക്ഷേത്രം, കോഴിക്കാട്ടുമോളം, കൊറ്റിയാടന്‍മല എന്നിവിടങ്ങളില്‍ നിന്നും തുടങ്ങും. മഴുവന്നൂര്‍ ഭണ്ഡാരക്കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി മഴുവന്നൂര്‍ എം.ആര്‍.എസ്.വി. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. പുത്തന്‍കുരിശ് പുത്തന്‍കാവ് ഭഗവതീ ക്ഷേത്ര മൈതാനിയില്‍ വൈകീട്ട് മഹാശോഭായാത്രയെത്തും. പുറ്റുമാനൂരില്‍ നിന്നും വൈകീട്ട് 3 ന് തുടങ്ങുന്ന ശോഭായാത്ര പന്നിക്കോട്ട് ക്ഷേത്രത്തിലെത്തി 4.15ന് പുത്തന്‍കുരിശ് പെട്രോള്‍ പമ്പിനു സമീപമെത്തും. പന്നിക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര 3.30ന് തുടങ്ങി ഭണ്ഡാരക്കവലയില്‍ എത്തി. രാജര്‍ഷി കൃഷ്ണകൃപ ബാലഗോകുലത്തിന്റെ ശോഭായാത്രയുമായി ചേര്‍ന്ന് പുത്തന്‍കുരിശ് കാവും താഴത്തെത്തി ചോയിക്കരമുകളില്‍ നിന്നുള്ള ശോഭായാത്രയോടൊപ്പം ചേര്‍ന്ന് പെട്രോള്‍ പമ്പിന് സമീപത്തെത്തും. മോനപ്പിള്ളി ഭഗവതീ ക്ഷേത്രത്തില്‍ നിന്നെത്തുന്ന ശോഭായാത്രയും വെങ്കിട ദേവീ വിലാസം എന്‍.എസ്.എസ്. കരയോഗത്തിലെ ശോഭായാത്രയും പുത്തന്‍കുരിശ് ടി.ബി. ജംഗ്ഷനില്‍ വച്ച് മറ്റു ശോഭായാത്രകളോടൊപ്പം ചേരും. വൈകീട്ട് 4.30ന് പുത്തന്‍കുരിശ് പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും മഹാശോഭായാത്രയായി 5.30ന് ശിവക്ഷേത്ര മൈതാനിയിലെത്തും.
കോലഞ്ചേരി : പരിയാരം മഹാവിഷ്ണു ക്ഷേത്രം, വടയമ്പാടി ഭഗവതീ ക്ഷേത്രം, വടയമ്പാടി അയ്യങ്കുഴി ക്ഷേത്രം, വടയമ്പാടി ഭജനമഠം ക്ഷേത്രം, കൊട്ടാരം ക്ഷേത്രം, ആശാരിമറ്റം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചൂണ്ടിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി മീമ്പാറ പള്ളിക്കകാവ് ദുര്‍ഗാ ക്ഷേത്രത്തില്‍ എത്തിച്ചേരും.
കോലഞ്ചേരി: കറുകപ്പിള്ളി ശ്രീകഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. മഹാശോഭായാത്ര, നാരായണീയ പാരായണം, വിളംബര ജാഥ, വിദ്യാഭ്യസ അവാര്‍ഡു ദാനം എന്നിവയുണ്ടാകും.

More Citizen News - Ernakulam