ചെറുവട്ടൂര്‍ ഗവ. ടി.ടി.ഐ. മന്ദിരോദ്ഘാടനം

Posted on: 05 Sep 2015കോതമംഗലം: ജില്ലാ പഞ്ചായത്ത് 56 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ചെറുവട്ടൂര്‍ ഗവ. ടി.ടി.ഐ.യുടെ പുതിയ മന്ദിരം ടി.യു. കുരുവിള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. അബ്ദുള്‍ കരീം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈ. പ്രസി. ബിന്ദു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. ജേക്കബ് താക്കോല്‍ദാനം നടത്തി. ടി.എം. അബ്ദുള്‍ അസീസ്, ജെസ്സി സാജു, എ.എന്‍. വത്സല, സുമംഗല ദേവി, പി.എസ്. കവിത, ലേഖാകുമാരി, കെ.എം. കുഞ്ഞുമുഹമ്മദ്, ടി.എ. അലി, കെ.കെ. സുരേഷ്, പി. ജ്യോതിഷ്, സലാം കാവാട്ട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam