ജോലിക്ക് മാന്യമായ കൂലിയും സൗകര്യങ്ങളും ഒരുക്കണം -മന്ത്രി ഷിബു

Posted on: 05 Sep 2015കൊച്ചി: തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ തൊഴിലാളി - മുതലാളി സുഹൃദ്ബന്ധം സാധ്യമല്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച 'തൊഴില്‍ നിയമമാറ്റങ്ങള്‍' ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ നിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ഇത് തൊഴിലാളികള്‍ക്ക് കൂടി ഗുണകരമായ വിധത്തിലേ പ്രാവര്‍ത്തികമാക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ പ്രശ്‌നങ്ങള്‍കൊണ്ട് മാത്രമല്ല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത്. എന്നാല്‍ തൊഴില്‍ പ്രശ്‌നമാണ് കാരണമെന്ന് വരുത്തിതീര്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ.) ഡയറക്ടര്‍ പനൂദ ബൂണ്‍പാല, ഫോറം ഫോര്‍ റിഫോംസ് ഇന്‍ കോര്‍പ്പറേറ്റ് ലോസ് (എഫ്ആര്‍ഐസിഎല്‍) പ്രസിഡന്റ് അഡ്വ. സി.ബി. മുകുന്ദന്‍, എഫ്.ഐ.സി.സി.സി. അഡ്വൈസര്‍ ബി.പി. പാന്ത്, ഐ.എല്‍.ഒ. അംഗം ആര്‍. ചന്ദ്രശേഖരന്‍, ഐ.സി.സി.ഐ. പ്രസിഡന്റ് രാജ്കുമാര്‍ ഗുപ്ത, കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം. ശങ്കരന്‍, എഫ്.ഐ.സി.സി.സി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്‍മാന്‍ ദീപക് എല്‍. എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam