ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തം: സമരപരിപാടികളുമായി സി.പി.എം. മുന്നോട്ട്‌

Posted on: 05 Sep 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമരപരിപാടികളുമായി മുന്നോട്ട് പോവാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സര്‍വകക്ഷിയോഗം വിളിക്കുക, ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും പ്രത്യേക സഹായ പാക്കേജ് നടപ്പിലാക്കുക, കുറ്റക്കാരായ നഗരസഭാ ഭരണാധികാരികള്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ എ.ഡി.ജി.പി. കെ. പത്മകുമാറിനെ നിയോഗിച്ചതായുള്ള മേയറുടെ പ്രഖ്യാപനത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് എതിര്‍ത്തു.
ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ബോട്ടപകടത്തിന് ശേഷം പത്ത് ദിവസം പിന്നിട്ടിട്ടും വൈപ്പിന്‍ - കൊച്ചി ഫെറി സര്‍വീസും ജങ്കാര്‍ സര്‍വീസും നിലച്ചിരിക്കുകയാണ്. രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കാന്‍ സുരക്ഷിതമായ യാത്രയ്ക്ക് ബദല്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വൈപ്പിന്‍ ഗോശ്രീ കവലയിലും ഫോര്‍ട്ടുകൊച്ചി കമാലക്കടവിലും ജനകീയ സത്യാഗ്രഹം തുടരുകയാണ്.

More Citizen News - Ernakulam