വിദ്യോദയ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ടീച്ചിങ് മത്സരം

Posted on: 05 Sep 2015കൊച്ചി : വിദ്യോദയ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യോദയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷന്‍ മാനേജ്‌മെന്റ് ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് മത്സരങ്ങള്‍ നടത്തുന്നു. പ്രഗത്ഭരായ അധ്യാപകരെ കണ്ടെത്തുന്നതിനായാണ് മത്സരം . കേരളത്തിലെ സി.ബി.എസ്.ഇ. സ്‌കൂളിലെ അധ്യാപകര്‍ക്കായി 'റോള്‍ ഓഫ് റിസര്‍ച്ച് ഇന്‍ സ്‌കൂള്‍ എജ്യുക്കേഷന്‍'എന്ന വിഷയത്തിലാണ് പ്രബന്ധ മത്സരം നടത്തുന്നത്. പങ്കെടുക്കുന്ന അധ്യാപകര്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് മൂന്ന് പുറത്തില്‍ കവിയാതെ ഇംഗ്ലൂഷില്‍ ടൈപ്പ് ചെയ്ത് ഒക്ടോബര്‍ 26ന് മുമ്പ് സമര്‍പ്പിക്കണം. വി.ഐ.ഇ.എം. ഡയറക്ടറുടെ പേരിലാണ് അയയ്‌ക്കേണ്ടത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും പ്രശംസാപത്രവും ഫലകവും നല്‍കും. വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭര്‍ പ്രബന്ധങ്ങള്‍ വിലയിരുത്തും. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സദസ്സിന് മുന്നില്‍ വിഷയം അവതരിപ്പിക്കണം. വിവരങ്ങള്‍ക്ക് - 0484-2338639/2349936

More Citizen News - Ernakulam