തടി ലേലത്തില്‍ 28 വര്‍ഷം മുമ്പുണ്ടായ നഷ്ടം എഴുതിത്തള്ളി

Posted on: 05 Sep 2015കൊച്ചി: 28 വര്‍ഷം മുമ്പ് നടന്ന തടി ലേലത്തില്‍ ഉണ്ടായ നഷ്ടം സര്‍ക്കാര്‍ ഇപ്പോള്‍ എഴുതിത്തള്ളി. വനംവകുപ്പിന്റെ വീയപുരം തടി ഡിപ്പോയില്‍ 1987 ഫിബ്രവരി 9ന് നടന്ന ലേലത്തിലാണ് ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പിന്നീട് കണ്ടെത്തിയത്. ഈ ലേലത്തില്‍ വിറ്റ 45 ലോട്ട് തടികള്‍ക്ക് സീനിയറേജും വേലക്കൂലിയും ചേര്‍ത്തുള്ള വില കിട്ടിയില്ല എന്നായിരുന്നു കണ്ടെത്തല്‍.
28 വര്‍ഷം മുമ്പ് ലേലം നടന്ന കാലത്ത് ജോലിചെയ്തിരുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കുക ദുഷ്‌കരമാണെന്ന് വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More Citizen News - Ernakulam